Vaidyar Shine Bhaskar · 25 Jul 2026 · 1 min read
തലനീരിറക്കം – നിസാരമല്ലജീവിത സമാധാനം നഷ്ടപ്പെടും.
ഒരു തലവേദനയല്ലേ. എന്ന് കരുതി പലരും അവഗണിക്കുന്ന പ്രശ്നമാണ് തലനീരിറക്കം. എന്നാൽ ഇത് ആവർത്തിക്കുമ്പോൾ ജോലിയും ഉറക്കവും മനസ്സമാധാനവും വരെ ബാധിക്കാം.
തലനീരിറക്കം കുറയ്ക്കാൻ ചില കാര്യങ്ങൾ ശ്രദ്ധിക്കാം:
കുളിക്കുന്ന സമയവും രീതിയും ശ്രദ്ധിക്കുക.
തലയിൽ തേക്കുന്ന എണ്ണ സ്വയം തിരഞ്ഞെടുക്കാതെ, യോഗ്യനായ വൈദ്യന്റെ നിർദ്ദേശപ്രകാരം ഉപയോഗിക്കുക.
തണുപ്പ്, പൊടി, അലർജി ഉണ്ടാക്കുന്ന സാഹചര്യങ്ങൾ പരമാവധി ഒഴിവാക്കുക.
പാരമ്പര്യ നാട്ടുവൈദ്യത്തിൽ തലവേദനയ്ക്ക് ആശ്വാസത്തിനായി ഉപയോഗിച്ചിരുന്ന ചില മാർഗങ്ങൾ:
തുളസിയില അരച്ച് നെറ്റിയിൽ ഇടുക.
തുമ്പയില അരച്ച് പുരട്ടുക.
മുക്കുറ്റിഅരച്ച് നെറ്റിയിൽ തേക്കുക.
ഇവ ചിലർക്ക് താൽക്കാലിക ആശ്വാസം നൽകാമെങ്കിലും, തുടർച്ചയായ തലവേദന, തലഭാരം, മൂക്കടപ്പ്, കണ്ണിന് മുകളിലെ വേദന, തൊണ്ടയിലേക്ക് കഫം ഇറങ്ങൽ തുടങ്ങിയ ലക്ഷണങ്ങൾ ഉണ്ടെങ്കിൽ കാരണം കണ്ടെത്തി ചികിത്സ നേടുന്നതാണ് ഏറ്റവും പ്രധാനപ്പെട്ടത്.
രോഗം വരുമ്പോൾ ചികിത്സിക്കുന്നതിലും നല്ലത് രോഗം വരാതിരിക്കാൻ ശ്രദ്ധിക്കുന്നതാണ്.
വൈദ്യർ ഷൈൻ ഭാസ്കർ
കഷായപുര വൈദ്യശാല
പെരുംമ്പാവൂർ