Health Tips

ആർത്തവ വേദന

Menstrual Pain

Vaidyar Shine Bhaskar · 15 Jul 2026 · 1 min read
ആർത്തവ വേദന കുറയ്ക്കാൻ ലളിതമായ ചില പാരമ്പര്യ മാർഗ്ഗങ്ങൾ! 🌸 ആർത്തവ സമയത്ത് വയറുവേദന, നടുവേദന, ക്ഷീണം എന്നിവ അനുഭവപ്പെടുന്നത് പല സ്ത്രീകളിലും സാധാരണമാണ്. പാരമ്പര്യമായി ഉപയോഗിച്ചുവരുന്ന ചില ലളിതമായ മാർഗങ്ങൾ ഇവയാണ്: ✔️ ഉലുവ – വെളുത്തുള്ളി – ചെറിയ ജീരകംഇവ വെള്ളത്തിൽ തിളപ്പിച്ച് ചെറുചൂടോടെ ഇടവിട്ട് കുടിക്കുന്നത് നല്ലതാണ്. ✔️ കറ്റാർവാഴയുടെ ജെൽശുദ്ധമായ കറ്റാർവാഴയുടെ ജെൽ ചെറിയ അളവിൽ കഴിക്കുന്ന പതിവ് ചില പ്രദേശങ്ങളിൽ കാണപ്പെടുന്നു. (ഗർഭിണികൾ കറ്റാർവാഴയുടെ ഉള്ളിലെ ലാറ്റക്സ് ഭാഗം ഒഴിവാക്കുകയും, ഉപയോഗിക്കുന്നതിന് മുമ്പ് വൈദ്യോപദേശം തേടുകയും വേണം.) ✔️ കുരുമുളക് – തിപ്പലി – ജീരകം – ഉലുവഈ നാല് ചേരുവകളും ചേർത്ത് വെള്ളത്തിൽ തിളപ്പിച്ച് ചെറുചൂടോടെ കുടിക്കുന്നത് ചിലർക്ക് ആശ്വാസം നൽകാറുണ്ട്. ✔️ ഗ്രാമ്പൂ, കറുവപ്പട്ട ഏലക്ക ഈ സുഗന്ധവ്യഞ്ജനങ്ങൾ ചേർത്ത് തയ്യാറാക്കുന്ന ചൂടുവെള്ളം ശരീരത്തിന് ആശ്വാസം നൽകാൻ സഹായകരമാണെന്ന് പാരമ്പര്യമായി ഉപയോഗിച്ചുവരുന്നു. ✔️ ചൂട് ഒതുക്കൽവയറിന്റെ താഴ്ഭാഗത്ത് ചൂടുവെള്ള ബാഗ് അല്ലെങ്കിൽ ചൂട് തുണി വെക്കുന്നത് വേദന കുറയ്ക്കാൻ പലർക്കും സഹായകമാണ്. ✔️ ആവശ്യത്തിന് വെള്ളം കുടിക്കുകയും ലഘുവായ നടത്തം അല്ലെങ്കിൽ സ്ട്രെച്ചിംഗ് ചെയ്യുകയും ചെയ്യുകഇതും ചില സ്ത്രീകളിൽ അസ്വസ്ഥത കുറയ്ക്കാൻ സഹായിക്കാം. ⚠️ ശ്രദ്ധിക്കുക: ഈ മാർഗ്ഗങ്ങൾ എല്ലാവർക്കും ഒരുപോലെ ഫലിക്കണം എന്നില്ല. ശരിയായ സമയത്തുള്ള ചികിത്സ രോഗം വഷളാകുന്നത് തടയും. കൂടുതൽ വിവരങ്ങൾക്കും കൺസൾട്ടേഷനുമായി ബന്ധപ്പെടുക: 📞 9061 663 222 | 9061 606 222 📍 റയോൺപുരം പി. ഒ., കാഞ്ഞിരക്കാട്, പെരുമ്പാവൂർ.
Share:WhatsAppFacebook